പിണറായിയെ വിമര്‍ശിച്ചു; കമാല്‍ പാഷയെ തീവ്രവാദിയാക്കി സി.പി.എം പ്രചരണം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച ജസ്റ്റിസ് കമാല്‍ പാഷയെ തീവ്രവാദിയാക്കി സി.പി.എം പ്രചരണം. സി.എ.എ-എന്‍.ആര്‍.സി വിഷയത്തില്‍ പിണറായിയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയ കമാല്‍ പാഷക്കെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. കമാല്‍ പാഷക്ക് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്നായിരുന്നു പിണറായിയുടെ ആരോപണം. ജമാഅത്തിന്റെ നാവായാണ് കമാല്‍ പാഷ സംസാരിക്കുന്നതെന്നായിരുന്നു പിണറായിയുടെ വിമര്‍ശനം.

ഇതിന് പിന്നാലെ കമാല്‍ പാഷയെ തീവ്രവാദിയാക്കി മുദ്രകുത്തി സോഷ്യല്‍ മീഡിയയില്‍ സി.പി.എം സൈബര്‍ പോരാളികള്‍ വ്യാപക പ്രചരണമാണ് നടത്തുന്നത്. ടി.പി സെന്‍കുമാറിനെപ്പോലെ വര്‍ഗ്ഗീയവാദിയാണ് കമാല്‍ പാഷയെന്നാണ് സി.പി.എം പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ മുഴുവന്‍ സമയവും സോഷ്യല്‍ മീഡിയയിലും പുറത്തും മുസ്‌ലിം വിരുദ്ധത മാത്രം പ്രചരിപ്പിക്കുകയും കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന സെന്‍കുമാറിനെപ്പോലെ എന്ത് നിലപാടാണ് കമാല്‍ പാഷ സ്വീകരിച്ചതെന്ന് സഖാക്കള്‍ പറയുന്നില്ല. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവര്‍ മുസ്‌ലിമാണെങ്കില്‍ തീവ്രവാദിയാക്കി മുദ്ര കുത്തുന്ന ആര്‍.എസ്.എസ് രീതിയാണ് സി.പി.എം സ്വീകരിക്കുന്നത്.

SHARE