ലൈംഗിക പീഡന പരാതി: പി.കെ ശശിക്കെതിരെ നടപടിയുണ്ടാവും

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാവുമെന്ന് ഉറപ്പായി. ശശിക്കെതിരായ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സെക്രട്ടറിയേറ്റ് യോഗത്തില്‍ സമര്‍പ്പിക്കും. ഗൂഢാലോചനയുണ്ടെന്ന ശശിയുടെ പരാതിയിലും നടപടി ഉണ്ടായേക്കുമെന്നാണ് വിവരം.

ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പാര്‍ട്ടിക്ക് പരാതിയിലാണ് പാര്‍ട്ടി അന്വേഷണം നടന്നത്. എം.എല്‍.എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് പികെ ശശി രംഗത്ത് വരികയായിരുന്നു. തനിക്കെതിരെ അങ്ങനെയൊരു പരാതി പാര്‍ട്ടിക്ക് കിട്ടിയ കാര്യം അറിയില്ലെന്നായിരുന്നു അന്ന് പി.കെ ശശി പറഞ്ഞത്. പിന്നീട് വിവാദമായതിനെ തുടര്‍ന്ന് പാര്‍ട്ടി അന്വേഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

SHARE