സി.പി എമ്മില്‍ യെച്ചൂരിയും കാരാട്ടും തമ്മിലുള്ള അധികാര മത്സരമെന്ന് പാര്‍ട്ടി പുറത്താക്കിയ റിതോബ്രതോ

 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും തമ്മിലുള്ള അധികാര വടംവലിയാണെന്ന് ബംഗാള്‍ നിന്നുള്ള ലോക്‌സഭാംഗം റിതോബ്രതോ ബാനര്‍ജി റിപ്പബ്ലിക്ക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയിരുന്നു. അതേസമയം താന്‍ ബി.ജെ.പി യില്‍ ചേരുമോയെന്ന് കാലത്തിനു മാത്രം പറയാന്‍ കഴിയുന്ന ഉത്തരമാണെന്നും റിതോബ്രതോ പറഞ്ഞു.
പാര്‍ട്ടിയില്‍ ശക്തരായ കേരള ഘടകത്തെ നിയന്ത്രിക്കുന്നതേ പ്രകാശ് കാരാട്ടാണ്. കേരളത്തില്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് കണ്ണൂര്‍ ലോബിയാണ്. ജനപ്രിയനായ വി.എസ് അച്ചുതാനന്ദനെ പാര്‍ട്ടി ഒതുക്കി നിര്‍ത്തിയിരിക്കുന്നു എന്നും റിതോബ്രതോ പറഞ്ഞു.

SHARE