സി.പി.എം പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ എസ്.എഫ്.ഐ ഏരിയ കമ്മിറ്റി അംഗം അറസ്റ്റില്‍

സിപിഎം പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ എസ്എഫ്‌ഐ ഏരിയ കമ്മറ്റി അഗം അറസ്റ്റില്‍. വടകര കുട്ടോത്ത് തയ്യുള്ളതില്‍ അക്ഷയ് രാജിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
റോഡ് നിര്‍മാണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അക്ഷയും സംഘവും പുത്തോത്ത് സ്വദേശി ഷാജുവിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് മര്‍ദ്ദിക്കുകയും വെട്ടുകയുമായിരുന്നു. ഷാജുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂടി റോഡ് നിര്‍മ്മിക്കുന്നതിനെ ചൊല്ലി, പ്രാദേശിക സിപിഎം നേതാക്കളുമായി തര്‍ക്കമുണ്ടായിരുന്നു. പലതവണ ഷാജുവും നേതാക്കളുമായി വാക്കേറ്റമുണ്ടായി.
മെയ് 21ന് രാത്രിയാണ് ഷാജുവിന് വെട്ടേറ്റത്. മറ്റ് പ്രതികള്‍ക്കായുള്ള വടകര പൊലീസ് തെരച്ചില്‍ തുടരുകയാണ്.

SHARE