സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു

കോഴിക്കോട്: സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിനിടെ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചു. രാമനാട്ടുകര പുതുക്കോട് കാരോളി വീട്ടില്‍ പി.പി മുരളീധരന്‍ (47)ആണ് മരിച്ചത്. 2015 നവംബറിലുണ്ടായ സംഘര്‍ഷത്തിലാണ് മുരളീധരന്റെ തലക്ക് സാരമായി പരിക്കേറ്റത്. തുടര്‍ന്ന് വിവിധ ആസ്പത്രികളിലായി ചികിത്സയിലായിരുന്നു. പാര്‍ട്ടി ഓഫീസും കൊടിമരങ്ങളും നശിപ്പിച്ചെന്ന് ആരോപിച്ച് സി.പി.എമ്മും, അയ്യപ്പ ഭക്തരുടെ മാല സി.പി.എമ്മുകാര്‍ പൊട്ടിച്ചെന്ന് ആരോപിച്ച് ബി.ജെ.പിയും തമ്മില്‍ പ്രദേശത്ത് സംഘര്‍ഷമുണ്ടാവുകയായിരുന്നു.

SHARE