സി.പി.എം നേതാക്കള്‍ കോണ്‍ഗ്രസില്‍; രമേശ് ചെന്നിത്തലയില്‍ നിന്നും അംഗത്വം സ്വീകരിച്ചു

ഹരിപ്പാട്ടെ സി.പി.എം നേതാക്കള്‍ കോണ്‍ഗ്രസില്‍. ഹരിപ്പാട് മുനിസിപ്പല്‍ ലോക്കല്‍ കമ്മറ്റി അംഗം അഡ്വ. ബി. ശിവപ്രസാദ്, കരുവാറ്റ ലോക്കല്‍ കമ്മിറ്റി അംഗവും എന്‍.എസ്.എസ്. കരയോഗം സെക്രട്ടറിയുമായ ജി.ഹരികുമാര്‍, ബ്രാഞ്ച് കമ്മറ്റിയംഗം സിന്ധു എന്നിവരാണ് കോണ്‍ഗ്രസിലെത്തിയത്.

കര്‍ഷക സംഘം ഏരിയാ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ അഡ്വ. ശിവപ്രസാദ്, ഡി.വൈ.എഫ്‌ഐ ഏരിയ മുന്‍ വൈസ്പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയുമായിരുന്നു. എന്‍.സി.പി മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും ജനപക്ഷം ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റുമായ സുരേഷ് കൈതപറമ്പില്‍, സജി പോങ്ങാട്ട്, രഘു രാജപ്പന്‍ ആചാരി എന്നിവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.

രാവിലെ എം.എല്‍.എ ക്യാമ്പ് ഓഫീസില്‍ വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയില്‍ നിന്നാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.വരും ദിവസങ്ങളില്‍ ഡിസിസി അധ്യക്ഷന്‍ അഡ്വ.എം.ലിജുവില്‍ നിന്നും അംഗത്വം ഏറ്റുവാങ്ങി കൂടുതല്‍ സജീവ സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് കടന്നുവരുമെന്ന് ഹരികുമാര്‍ പറഞ്ഞു.ശബരിമല വിഷയത്തില്‍ സിപിഎമ്മില്‍ നിന്നും അകന്നവരാണ് ഇപ്പോള്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ എത്തുന്നത്.

SHARE