മുതിര്‍ന്ന സി.പി.എം നേതാവിന്റെ കൊച്ചുമകന്‍ ബി.ജെ.പി സമരവേദിയില്‍

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍ ബി.ജെ.പി സമരവേദിയില്‍. ശബരിമല വിഷയത്തില്‍ പൊലീസ് അതിക്രമത്തിനെതിരെ ബി.ജെ.പി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിലാണ് എം.എം ലോറന്‍സിന്റെ മകളുടെ മകന്‍ മിലന്‍ ലോറന്‍സ് ഇമ്മാനുവല്‍ പങ്കെടുക്കുന്നത്.

പൊലീസ് അതിക്രമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം വ്യക്തിപരമാണ്. എന്നാല്‍ വീട്ടുകാര്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നില്ലെന്നും മിലന്‍ വ്യക്തമാക്കി. പ്ലസ്ടു വിദ്യാര്‍ഥിയാണ് മിലന്‍. കുട്ടിയുടെ അമ്മ തന്നെയാണ് മിലനെ സമരവേദിയിലെത്തിച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

SHARE