സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുന്നു

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ശക്തമാവുന്നു. തുടര്‍ച്ചയായി കൊലപാത രാഷ്ട്രീയത്തിലൂടെയാണ് കണ്ണൂരില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ സി.പി.എ ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമാവുകയാണ്. ഷുഹൈബിന്റെ കൊലപാതകത്തിനു പിന്നില്‍ സി.പി.എം ആണെന്നും നേതൃത്വത്തിന്റെ അറിവോടെയാണ് കൊല നടന്നതെന്നും കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന്‍ ആരോപിച്ചു. സി.പി.എം പ്രവര്‍ത്തകര്‍ ഷുഹൈബിനെതിരെ കൊലവിളി നടത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ആരെടാ നീ സി.പി.എമ്മിനെ വെല്ലുവിളിക്കാന്‍ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ഷുഹൈബിനെ കൊലപ്പെടുത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നുത്.
ഇതിനിടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ സി.പി.എമ്മിന്റേത് രാഷ്ട്രീയ തീവ്രവാദമാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നുമുള്ള ആഹ്വാനങ്ങള്‍ വ്യാപകമായിരിക്കുന്നത്. ചുവപ്പ് പ്രതലത്തില്‍ സി.പി.എം ടെറര്‍ എന്നെഴുതിയ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കിയാണ് പ്രതിഷേധിക്കുന്നത്. കോണ്‍ഗ്രസ്സ് എം എല്‍ എ ബല്‍റാം അടക്കമുള്ള പ്രമുഖരും ഈ പ്രചാരത്തിന്റെ ഭാഗമായിട്ടുണ്ട്.

SHARE