സിപിഎമ്മുമായി തുറന്ന് പോര്; മൂന്നാര്‍ ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ സിപിഐ ആഹ്വാനം

തൊടുപുഴ: തോമസ്ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ഉടലെടുത്ത മുന്നണി തര്‍ക്കം കൂടുതല്‍ രൂക്ഷം. മൂന്നാറില്‍ സിപിഎം പിന്തുണയുള്ള മൂന്നാര്‍ സംരക്ഷണ സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ സിപിഐ ആഹ്വാനം ചെയ്തതോടെയാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള പോര് കൂടുതല്‍ പരസ്യമായത്. ഹര്‍ത്താലുമായി സഹകരിക്കേണ്ടെന്ന് പ്രാദേശിക നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ത്താല്‍ റവന്യൂ വകുപ്പിന് എതിരായിരിക്കുമെന്നതു കൊണ്ടാണ് സിപിഎമ്മുമായി സഹകരിക്കേണ്ടെന്ന് സിപിഐ തീരുമാനമെടുത്തത്.
വനം-റവന്യൂ വകുപ്പിനെതിരെ ശക്തമായി പ്രതിഷേധിക്കുക എന്ന ലക്ഷ്യത്തോടെ 21നാണ് മൂന്നാര്‍ സംരക്ഷണ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

SHARE