സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ഇസ്മാഈല്‍ പക്ഷക്കാരെ വെട്ടിനിരത്തി

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ കെ.ഇ ഇസ്മാഈല്‍ പക്ഷക്കാരെ വെട്ടിനിരത്തി. മന്ത്രി വി.എസ് സുനില്‍ കുമാര്‍, കമല സദാനന്ദന്‍, വി.വി ബിനു, പി.കെ കൃഷ്ണന്‍ എന്നിവരെയാണ് പുറത്താക്കിയത്. പി.വസന്തം, രാജാജി മാത്യു തോമസ്, എ.കെ ചന്ദ്രന്‍, പി.പി സുനീര്‍ എന്നിവരെയാണ് പുതുമുഖങ്ങളായി ഉള്‍പ്പെടുത്തിയത്. പുതുതായി ഉള്‍പ്പെടുത്തിയവരെല്ലാം കാനം രാജേന്ദ്രന്‍ പക്ഷക്കാരാണ്.

കെ.പ്രകാശ് ബാബുവും സത്യന്‍ മൊകേരിയും അസിസ്റ്റന്റ് സെക്രട്ടറിമാരായി തുടരും. പ്രകാശ് ബാബു മൂന്നാം തവണയും സത്യന്‍ മൊകേരി രണ്ടാം തവണയുമാണ് അസി. സെക്രട്ടറിമാരാകുന്നത്. കെ.ആര്‍ ചന്ദ്രമോഹനാണ് ട്രഷറര്‍. സി.പി മുരളിയാണ് കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍. ജെ.ഉദയഭാനുവാണ് സെക്രട്ടറി. നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന സി.ദിവാകരന്‍ എം.എല്‍.എയും സി.എന്‍ ചന്ദ്രനേയും എക്‌സിക്യൂട്ടീവില്‍ നിലനിര്‍ത്തി.

SHARE