പശുവിനെ ‘പൊളിറ്റിക്കല്‍ കൗ’ ആക്കി ഫാസിസ്റ്റ് അജണ്ട: ഇ.ടി

തിരുവനന്തപുരം: പശുവിനെ രാഷ്ട്രീയായുധമാക്കുന്ന നയം അംഗീകരിക്കാനാവില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഗോമാംസത്തിന്റെ പേരില്‍ നടക്കുന്ന അരുതായ്മകള്‍ക്കെതിരെ മതേതരകക്ഷികളും സമാധാനകാംക്ഷികളും ഒരു മനസോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. നാം എന്തുകഴിക്കണമെന്ന് തീരുമാനിക്കുന്നത് ഫാസിസമാണ്.
ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. മതേതരത്വത്തിന്റെ ഉത്തമ മാതൃകയായി ലോകജനതയുടെ മുന്നില്‍ ശിരസുയര്‍ത്തി നിന്ന ഇന്ത്യ ഇന്ന് വളരെ ഗുരുതരമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. ദലിതുകളും ന്യൂനപക്ഷങ്ങളും കൊല്ലപ്പെടുന്നു. പശുവിനെ ‘പൊളിറ്റിക്കല്‍ കൗ’ ആക്കി ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കുകയാണ്. അതിനുവേണ്ടിയാണ് ബീഫ് നിരോധനം കൊണ്ടുവന്നത്. ഇത് കലാപത്തിന് ആഹ്വാനം ചെയ്യുന്ന നയമാണ്.