സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി


തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു. നേമം കല്ലിയൂര്‍ സ്വദേശി ജയാനന്ദനാണ് മരിച്ചത്. 53 വയസ്സായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കവേയാണ് മരണം. ഇതോടെ ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 11 മരണങ്ങളാണ്. തലസ്ഥാനത്ത് കൊവിഡ് വ്യാപനം ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്. കൊവിഡ് സ്ഥിരീകരിച്ച 1169 പേരില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഇന്നും തിരുവനന്തപുരം ജില്ലയിലാണ്. 377 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗബാധയുണ്ടായത്.

SHARE