കോവിഡ് പോസിറ്റീവ് കേസുകള്‍ മുഖ്യമന്ത്രിക്ക് പ്രഖ്യാപിക്കാന്‍ വേണ്ടി ഡോക്ടര്‍മാരെ പോലും അറിയിക്കാതെ വൈകിപ്പിക്കുന്നു

സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ വൈകുന്നേരത്തെ പത്രസമ്മേളനത്തിലൂടെ മാത്രം മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതിലൂടെ ദുരിതത്തിലായിരിക്കുന്നത് ഡോക്ടര്‍മാരാണ്. രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പോലും രോഗിയുടെ പരിശോധന ഫലം പോസറ്റീവാണെന്ന് മനസ്സിലാക്കുന്നത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലാണ്. ഇത് ചികിത്സ വൈകിപ്പിക്കുന്നതിന് കാരണമാകുന്നു. രോഗികളുടെ ഫലത്തെക്കുറിച്ച് ലാബുമായി ബന്ധപ്പെട്ടാല്‍ ഫലം തയ്യാറായിട്ടില്ല എന്ന വിവരമാണ് ഡോക്ടര്‍മാര്‍ക്ക് ലഭിക്കുക.ഇത് കോവിഡ് പോസിറ്റീവായ രോഗികളുടെ ചികിത്സ ദീര്‍ഘിപ്പിക്കുന്നതിന് കാരണമാകും.

പരിശോധന ഫലം വൈകുന്നതിലൂടെ രോഗികള്‍ക്ക് ചികിത്സ വൈകിപ്പിക്കുന്നതിനപ്പുറം ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതും വൈകിപ്പിക്കുകയാണ്. നിലവില്‍ ലാബില്‍ നിന്ന് നെഗറ്റീവായ ഫലങ്ങള്‍ മാത്രമാണ് ഡോക്ടര്‍മാരെ അറിയിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ലാബില്‍ നിന്ന് ഫലം തയ്യാറായില്ല എന്ന് പറയുന്ന കേസുകള്‍ പോസിറ്റീവായി ഊഹിച്ച് ചികിത്സ നടത്തേണ്ട സ്ഥിതിയിലാണ് ഡോക്ടര്‍മാര്‍.

SHARE