ലോക്ക് ഡൗണ്‍ ശക്തമായി മുന്നോട്ട് പോവുമ്പോഴും ചിലയിടങ്ങളില്‍ സാമൂഹ്യ അകലം പാലിക്കാത്തവര്‍ വരുത്തിവെക്കുന്നത് വന്‍ ആപത്താണ്. ആന്ധ്രപ്രദേശില്‍ രണ്ട് ഇടങ്ങളിലായി ആകെ 40 പേരിലേക്കാണ്് ലോക്ക്ഡൗണ്‍ പാലിക്കാത്തത് മൂലം രോഗം പടര്‍ന്നത്.വിജയവാഡയില്‍ സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കും ഒപ്പം ഇരുന്ന് ചീട്ട് കളിച്ച ട്രക്ക് ഡ്രൈവറിലൂടെ രോഗം പടര്‍ന്ന് പിടിച്ചത് 24 പേരിലേക്കാണ്.
ജില്ലയിലെ കൃഷ്ണ ലങ്ക എന്ന സ്ഥലത്ത് ഡ്രൈവര്‍ കൂട്ടുകാര്‍ക്കൊപ്പം ചീട്ട് കളിച്ചതിന് ശേഷം 24 പേര്‍ക്ക് രോഗം പടര്‍ന്നതായി കൃഷ്ണ ജില്ലാ കലക്ടര്‍ എ മുഹമ്മദ് ഇംതിയാസ് വ്യക്തമാക്കി. കര്‍മിക നഗറില്‍ മറ്റൊരു ട്രക്ക് ഡ്രൈവറും സുഹൃത്തുക്കള്‍ക്കൊപ്പം ചീട്ട് കളിച്ചതിലൂടെ 16 പേര്‍ക്ക് രോഗം പടര്‍ന്നു.ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നതാണ് ഇത്തരം അപകടം വരുത്തി വെക്കുന്നതെന്ന് കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.