ഇന്ത്യയില്‍ കോവിഡ് മരണം 1981; 24 മണിക്കൂറിനിടെ മരിച്ചത് 95 പേര്‍


ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1981 ആയി. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 5662 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 39834 ആണ്. 24 മണിക്കൂറിനിടെ 3320 പോസിറ്റീവ് കേസുകളും 95 മരണവും റിപ്പോര്‍ട്ട് ചെയ്തു. 17847 പേര്‍ രാജ്യത്ത് രോഗമുക്തി നേടി.

ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 7500ലേക്ക് അടുക്കുകയാണ്. തമിഴ്നാട്ടിലും ഡല്‍ഹിയിലും പോസിറ്റീവ് കേസുകള്‍ 6000 കടന്നു. അഹമ്മദാബാദിലെ ഗുരുതര സാഹചര്യം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ടു. ഡല്‍ഹി എയിംസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തെ പ്രത്യേക വ്യോമസേന വിമാനത്തില്‍ അഹമ്മദാബാദില്‍ എത്തിച്ചു. ത്രിപുരയില്‍ 25 ബിഎസ്എഫ് ജവാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ചു മരിച്ച പൊലീസ് കോണ്‍സ്റ്റബിളിന്റെ ഭാര്യയും മകനും കൊവിഡ് ബാധിതരായി.

SHARE