കോവിഡ്19; അംബേദ്കര്‍ ജയന്തി വീടുകളില്‍ ആഘോഷിക്കണമെന്ന് യു.സി രാമന്‍


കോഴിക്കോട്: ഡോ: ബി.ആര്‍ അംബേദ്കറിന്റെ 129 -ാമത് ജയന്തി ആഘോഷങ്ങള്‍ വീടുകളില്‍ നടത്താന്‍ ആവശ്യപ്പെട്ട സംസ്ഥാന ഘടകം. കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ആഘോഷം വീടുകളിലാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് പൊതുപരിപാടികള്‍ ഒഴിവാക്കി പ്രവര്‍ത്തകര്‍ സ്വന്തം വീടുകളില്‍ അംബേദ്കറിന്റെ ഛായാചിത്രത്തിന് മുമ്പില്‍ വിളക്കു വെച്ച് പുഷ്പാര്‍ച്ചന നടത്തി ആഘോഷിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ യു.സി.രാമന്‍ അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റ് റിലീഫ് പ്രവര്‍ത്തങ്ങളിലും ദലിത് ലീഗ് പ്രവര്‍ത്തകര്‍ സജീവ പങ്കാളിത്തം വഹിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.