ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷത്തോടടുക്കുന്നു; ആകെ രോഗബാധിതര്‍ 43.42 ലക്ഷം


വാഷിങ്ടണ്‍: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,342,335 ആയി. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 2.92 ലക്ഷം കടന്നു.16 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. 24.47 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 46,340 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 24 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.

യുഎസിലാണ് ഏറ്റവും കോവിഡ് ബാധിതരുള്ളത്. അതു കഴിഞ്ഞാല്‍ ഏറ്റവും കൂടുതലുള്ളത് റഷ്യയിലാണ്. യുഎസ്സില്‍ 14.08 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയില്‍ 2.32ലക്ഷം പേര്‍ക്കും. സ്പെയിന്‍ -2.69 ലക്ഷം, യുകെ- 2.26 ലക്ഷം, ഇറ്റലി -2.21 ലക്ഷം, ഫ്രാന്‍സ് -1.78 ലക്ഷം, ബ്രസീല്‍- 1.78 ലക്ഷം, ജര്‍മനി 1.73 ലക്ഷം എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം.

കേസുകള്‍ കൂടിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണ നിരക്ക് കുറവാണ്-2116.
അമേരിക്കയില്‍ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 83425 ആയി.

സ്‌പെയിന്‍-26,920, യുകെ- 32692, ഇറ്റലി- 30,911, ഫ്രാന്‍സ്- 26,991, ബ്രസീല്‍- 12,404 എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ മരണ നിരക്ക്.

SHARE