ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവര്‍ 56,987, ആകെ രോഗികള്‍ 1,074,253


ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 56,987 ആയി. 1,074,253 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 226,054 രോഗം ഭേദമായി ആശുപത്രി വിട്ടു. ലോകത്ത് ശരാശരി 70,000 പേര്‍ക്ക് ദിവസേന രോഗം ബാധിക്കുന്നു. യൂറോപ്പില്‍ മാത്രം അഞ്ച് ലക്ഷം പേര്‍ക്ക് രോഗം പിടിപെട്ടു. ഇറ്റലിയ്ക്കും സ്‌പെയിനിനും പിന്നാലെ ഫ്രാന്‍സിലും മരണനിരക്ക് കുതിച്ചുയരുകയാണ്. 5,387 പേരാണ് രാജ്യത്തെ മരണസംഖ്യ.

ഇറാനില്‍ മരിച്ചവരുടെ എണ്ണം 3,294 ആയി ഉയര്‍ന്നപ്പോള്‍ നെതര്‍ലന്റ്‌സില്‍ 1,487ഉം ജര്‍മനിയില്‍ 1230 ഉം പേര്‍ രോഗം ബാധിച്ച് മരിച്ചു. ബെല്‍ജിയത്തിലെ മരണസംഖ്യ 1,143 ആയപ്പോള്‍ ദക്ഷിണ കൊറിയയിലെ മരണസംഖ്യ 174 ആണ്. സ്വിറ്റ്‌സര്‍ലന്റില്‍ 536 പേരും തുര്‍ക്കിയില്‍ 356 പേരും പോര്‍ച്ചുഗലില്‍ 209 പേരും മരിച്ചു. ബ്രസീലിലെ മരണസംഖ്യ 327 ആയി ഉയര്‍ന്നപ്പോള്‍ സ്വീഡനില്‍ 308 പേര്‍ മരിച്ചു. അതേസമയം ചൈനയിലെ മരണസംഖ്യ 3,322 ആയി വര്‍ധിച്ചു. ഇന്തോനേഷ്യ-170, ഓസ്ട്രിയ-158, ഫിലിപ്പൈന്‍സ്-107, ഡെന്‍മാര്‍ക്ക്-123, ജപ്പാന്‍-62, കാനഡ-173, ഇറാഖ്-54, ഇക്വഡോര്‍-120 എന്നിങ്ങിനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

SHARE