ലോകത്ത് 1.41 കോവിഡ് രോഗികള്‍; മരണം ആറ് ലക്ഷത്തിലേക്ക്


വാഷിംഗ്ടണ്‍: ലോകത്ത് കോവിഡ് മരണം ആറ് ലക്ഷത്തിലേക്ക്. ഇതുവരെ വൈറസ് ബാധിതരായി മരിച്ചത് 5,98,446 പേരാണ്. ലോകത്താകെ 1.41 കോടി കൊവിഡ് രോഗികളാണുള്ളത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും കൊവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഇന്നും റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 67,000 ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 785 പേര്‍ കൂടി അമേരിക്കയില്‍ മരിച്ചു. ബ്രസീലില്‍ 1029 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 31,000 ത്തില്‍ അധികം പേര്‍ക്ക് കൂടി രോഗം ബാധിച്ചു. കൊവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ടാല്‍ വരാനിരിക്കുന്നത് ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

SHARE