ലോകത്ത് കോവിഡ് ബാധിതര്‍ 92 ലക്ഷത്തിലേക്ക്; ഇന്ത്യ നാലാമത്


ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 9 ദശലക്ഷം കടന്നു. ബ്രസീലിലും ഇന്ത്യയിലും രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിലവില്‍ യുഎസ്സിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത്. 2.2 ദലക്ഷലക്ഷം പേര്‍ യുഎസ്സില്‍ മാത്രം കോവിഡ് രോഗികളാണ്.

ബ്രസീല്‍ രണ്ടാം സ്ഥാനത്താണ്. റഷ്യയ്ക്ക് പിന്നില്‍ നാലാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യയുടെ സ്ഥാനം. അമേരിക്കയില്‍ മാത്രം ഇതുവരെ ഒന്നേകാല്‍ ലക്ഷത്തില്‍ കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. ലോകത്താകെ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് നാലേമുക്കാല്‍ ലക്ഷത്തിനടുത്ത് മനുഷ്യരാണ്.

ജനുവരി ആദ്യത്തില്‍ ചൈനയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം മെയ് പകുതിയോടെയാണ് ലോകത്ത് കോവിഡ് കേസുകള്‍ 4.5 മില്യണ്‍ ആകുന്നത്. എന്നാല്‍ മെയ് മുതല്‍ ജൂണ്‍ 22 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ കോവിഡ് രോഗികളുടെ എണ്ണം 9 ദശലക്ഷത്തിലെത്തി നില്‍ക്കുന്നത്.

SHARE