ലോകത്ത് കോവിഡ് മരണം നാലര ലക്ഷം കവിഞ്ഞു; 86 ലക്ഷത്തോടടുത്ത് രോഗബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് ആകെ കൊവിഡ് മരണം നാലരലക്ഷം കടന്നു. കൊവിഡ് ബാധിതരുടെ എണ്ണം 86 ലക്ഷത്തോടടുക്കുകയാണ്. അമേരിക്കയില്‍ ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പുതുതായി 691 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47,000 കടന്നു. 1204 പേരാണ് പുതുതായി ബ്രസീലില്‍ മരിച്ചത്.

അതേ സമയം ഈ വര്‍ഷം അവസാനത്തിന് മുന്‍പ് കൊവിഡിനെതിരായ വാക്‌സിന്‍ വികസിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ ഡോ. സൌമ്യ സ്വാമിനാഥനാണ് ജനീവയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഈകാര്യത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്.

കൊറോണ മരുന്ന് പരീക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തിലായിരുന്നു ലോകാരോഗ്യ സംഘടന വാക്‌സിന്‍ സംബന്ധിച്ച് വിശ്വാസം പ്രകടിപ്പിച്ചത്.

SHARE