ലാകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 3,399 പേര്‍. പുതിയതായി 1.23 ലക്ഷം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 214 രാജ്യങ്ങളിലായി 81.07 ലക്ഷം പേരിലാണ് കൊവിഡ് കണ്ടെത്തിയത്. ആകെ 4.38 ലക്ഷം പേര്‍ ഇതുവരെ മരണമടഞ്ഞു. 41.87 ലക്ഷം പേര്‍ രോഗമുക്തി നേടിയതായും നിലവില്‍ 34.81 ലക്ഷം ആളുകള്‍ മാത്രമാണ് ചികിത്സയിലുളളതെന്നും വേള്‍ഡോമീറ്റേഴ്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ബ്രസീല്‍, അമേരിക്ക, ഇന്ത്യ, മെക്സിക്കോ എന്നി രാജ്യങ്ങളിലാണ് ഇന്നലെ മരണം കൂടുതല്‍ സംഭവിച്ചിട്ടുളളത്. ബ്രസീലില്‍ 729 പേരാണ് മരിച്ചത്. ആകെ മരണം 44,118. പുതിയതായി 23,674 പേരില്‍ കൂടി രോഗം കണ്ടെത്തിയതോടെ ബ്രസീലിലെ രോഗികളുടെ എണ്ണം 8.91 ലക്ഷമായി. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡില്‍ മരിച്ച അമേരിക്കയില്‍ ഇന്നലെ 421 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ 1.18 ലക്ഷമായി ആകെ മരണം. 21.82 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച അമേരിക്കയില്‍ 8.80 ലക്ഷം പേര്‍ രോഗമുക്തി നേടി. 11.83 ലക്ഷം ആളുകളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
അമേരിക്ക, ബ്രസീല്‍ എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ കൂടുതല്‍ രോഗികളുളളത് റഷ്യ 5.37 ലക്ഷം, ഇന്ത്യ 3.43 ലക്ഷം, യുകെ 2.96 ലക്ഷം, സ്പെയിന്‍ 2.91 ലക്ഷം, ഇറ്റലി 2.37 ലക്ഷം, പെറു 2.32 ലക്ഷം എന്നി രാജ്യങ്ങളിലാണ്. ഇന്ത്യയില്‍ 395, മെക്സിക്കോ 269, പെറു 172, റഷ്യ 143, ഇറാന്‍ 113, പാകിസ്താന്‍ 97, സൗത്ത് ആഫ്രിക്ക 88, കൊളംബിയ 59, യുകെ, ചിലി, സൗദി അറേബ്യ എന്നിവിടങ്ങളില്‍ 39 എന്നിങ്ങനെയാണ് ഇന്നലെ മാത്രം മരിച്ചവരുടെ എണ്ണം. സ്പെയിന്‍, ചൈന എന്നി രാജ്യങ്ങളില്‍ ഇന്നലെ കൊവിഡ് മരണം ഉണ്ടായിട്ടില്ല. ചൈനയില്‍ പുതിയതായി 49 കേസുകളും സ്പെയിനില്‍ 181 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.