അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു


അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ചങ്ങനാശേരി സ്വദേശി ജോസഫ് മാത്യുവാണ് (69) മരിച്ചത്. മിഷിഗണിലായിരുന്നു മരണം. ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ് ജോസഫ് മാത്യു.

അതേസമയം, അമേരിക്കയില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 2,700 ല്‍ അധികം പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 47,548 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. വൈറസ് ബാധിതരുടെ എണ്ണം 8,46,000 കടന്നു.

ലോകത്ത് കൊവിഡ് ബാധിതരുടെ മരണം 1.83 ലക്ഷം കടന്നു. 26 ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.

SHARE