രാജ്യത്ത് 24 മണിക്കൂറിനിടെ 75 പേര്‍ക്ക് കോവിഡ് ബാധിച്ചു


ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 75 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നാല് പേരാണ് ഈ മണിക്കൂറുകളില്‍ കൊവിഡ് ബാധ മൂലം മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 724 ആയി ഉയര്‍ന്നു. 17 പേരാണ് ഇതുവരെ കൊവിഡ് ബാധ മൂലം മരണപ്പെട്ടത്.

അതേസമയം പൊതുമേഖല സ്ഥാപനമായ ബിഇഎല്‍ 30,000 വെന്റെിലേറ്ററുകള്‍ രണ്ട് മാസത്തിനുള്ളില്‍ തയ്യാറാക്കും. പതിനായിരം വെന്റിലേറ്ററുകള്‍ മറ്റു പൊതുമേഖല സ്ഥാപനങ്ങളെ കൊണ്ടു നിര്‍മ്മിക്കാനും തീരുമാനമായിട്ടുണ്ട്. രാജ്യത്തെ വന്‍കിട വ്യവസായ ഗ്രൂപ്പായ മഹീന്ദ്ര പതിനായിരം രൂപ മാത്രം വില വരുന്ന ചെറു വെന്റിലേറ്റുകള്‍ ഉണ്ടാക്കും എന്ന് നേരത്തെ അറിയിച്ചിരുന്നു. രണ്ട് മാസത്തിനകം മിനി വെന്റിലേറ്റര്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് തങ്ങളുടെ സാങ്കേതിക സംഘമെന്ന് ആനന്ദ മഹീന്ദ്ര നേരത്തെ വ്യക്തമാക്കിയിരുന്നു.

SHARE