ദുബായ്: യുഎഇയില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു. കോതമംഗലം ആയക്കാട് തൈക്കാവ് പടി ഏലവും ചാലില്‍ നിസാര്‍ (37) മലപ്പുറം തിരൂര്‍ സ്വദേശി അഷ്റഫ്(51) എന്നിവരാണ് മരിച്ചത്.
അജ്മാനിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകീട്ടോടെയാണ് കോതമംഗലം സ്വദേശി നിസാര്‍ മരിച്ചത്. രണ്ട് ദിവസം മുമ്പാണ് നിസാറിന് കോവിഡ് ലക്ഷണങ്ങള്‍ കണ്ടത്.
അബുദാബിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയാണ് തിരൂര്‍ സ്വദേശിയായ അഷ്റഫ്. കോവിഡ് 19 ബാധിച്ച് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.