കോവിഡ് ബാധയെ തുടര്‍ന്ന് യുഎഇയില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറുശി സ്വദേശി അഹ്മദ് കബീര്‍ (47), പത്തനംതിട്ട തുമ്പമണ്‍ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്.
അഹമ്മദ് കബീര്‍ ചുമയും ശ്വാസടസവും തൊണ്ടവേദനയും മൂലം ഏപ്രില്‍ ഒന്നു മുതല്‍ ചികിത്സയിലായിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. തുമ്പമണ്‍ സ്വദേശി കോശി സഖറിയ ദുബായില്‍ അല്‍ജറാന്‍ പ്രിന്റിംഗ് പ്രസ് നടത്തി വരികയായിരുന്നു. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ദുബായിലെ ഇറാനിയന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.