തിരുവനന്തപുരം രാമചന്ദ്രന്‍ വ്യാപാരശാലയിലെ 61 ജീവനക്കാര്‍ക്ക് കോവിഡ്


തിരുവനന്തപുരം: രാമചന്ദ്രന്‍ വ്യാപാര ശാലയിലെ 61 ജീവനക്കാര്‍ക്ക് കോവിഡ്. അട്ടക്കുളങ്ങര രാമചന്ദ്ര ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തിലെ പാര്‍പ്പിട കേന്ദ്രത്തില്‍ ഒരുമിച്ചു താമസിക്കുവന്നവരാണ് ജീവനക്കാര്‍. വൈകിട്ടോടെയാണ് രോഗം സ്ഥിരീകരിച്ചത്. എന്നാലിത് ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല.

ഇതോടെ ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം 218 ആയി. ഇന്ന് കൊറോണ സ്ഥിരീകരിച്ചവരില്‍ 130 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്.

SHARE