കുട്ടികള്‍ക്ക് കോവിഡ് വരില്ലെന്ന് ട്രംപ്; പോസ്റ്റ് നീക്കം ചെയ്ത് ഫെയ്‌സ്ബുക്കും ട്വിറ്ററും


ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പോസ്റ്റിന് സമൂഹമാധ്യമങ്ങളില്‍ വിലക്ക്. ഫേസ്ബുക്കും ട്വിറ്ററുമാണ് കൊവിഡ് മഹാമാരിയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്ന് ആരോപിച്ച് പോസ്റ്റ് നീക്കം ചെയ്തത്. കുട്ടികള്‍ക്ക് കൊവിഡ് ബാധിക്കില്ലെന്ന വിവരങ്ങള്‍ അടങ്ങിയ പോസ്റ്റുകള്‍ക്കാണ് നിരോധനം.

ട്രംപിന്റെ ഒഫീഷ്യല്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പറയുന്ന വീഡിയോ പുറത്തുവിട്ടത്. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്. കുട്ടികള്‍ക്ക് കൊവിഡിന് എതിരെയുള്ള പ്രതിരോധ ശേഷി കൂടുതലാണെന്നും അതിനാല്‍ സ്‌കൂളുകള്‍ തുറക്കണമെന്നുമായിരുന്നു ട്രംപ് വിഡിയോയില്‍ പറഞ്ഞത്.

എന്നാല്‍ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തതിനെ കുറിച്ച് ഔദ്യോഗികമായി ട്രംപ് പ്രതികരിച്ചിട്ടില്ല. പോസ്റ്റ് ശാസ്ത്രീയ സത്യങ്ങള്‍ക്ക് നിരക്കാത്തതാണ്. കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിക്കുക വൃദ്ധരെയും കുട്ടികളെയുമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ അക്കൗണ്ടില്‍ നിന്നാണ് ഫേസ്ബുക്ക് വിഡിയോ നീക്കം ചെയ്തത്. ശേഷം ട്വിറ്ററും ഇക്കാര്യം ട്രംപിന്റെ ടെക്നിക്കല്‍ സംഘത്തോട് ആവശ്യപ്പെട്ടു. തങ്ങളുടെ പോളിസികള്‍ക്ക് നിരക്കാത്ത

SHARE