കോവിഡ് ബാധിതരാകുമെന്ന് ഭയം; ദമ്പതികള്‍ ജീവനൊടുക്കി


ലുധിയാന: കൊവിഡ് ബാധിതരാകുമെന്ന ഭയത്താല്‍ വയോധിക ദമ്പതികള്‍ ജീവനൊടുക്കി. പഞ്ചാബിലെ സത്യാല ഗ്രാമത്തിലാണ് സംഭവം. ബല്‍വിന്ദര്‍ സിംഗ് (57), ഭാര്യ ഗുര്‍ജിന്ദര്‍ കൗര്‍ (55) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊറോണ വൈറസ് മൂലം ജീവനൊടുക്കുകയാണെന്ന് എഴുതിയ കുറിപ്പ് ഇവരുടെ മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ചുവെന്ന് പൊലീസ് പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാഥമിക പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. ?പ്രദേശത്തെ ആരോഗ്യ വിദഗ്ധരുടെ സഹായത്തോടെ സംഭവം അന്വേഷിച്ച് വരികയാണ്.

അതേസമയം, പഞ്ചാബില്‍ ഇതുവരെ 53 പേര്‍ക്കണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. നവന്‍ഷഹറില്‍ 19, മൊഹാലിയില്‍ 12, ഹോഷിയാര്‍പൂരില്‍ ഏഴ്, ജലന്ധര്‍, അമൃത്സര്‍ എന്നിവിടങ്ങളില്‍ അഞ്ച് വീതം, ലുധിയാനയില്‍ നാല്, പട്യാലയില്‍ ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍.

SHARE