സ്പ്രിംഗ്ലര്‍; ഒന്നാംപ്രതി മുഖ്യമന്ത്രി തന്നെയെന്ന് രമേശ് ചെന്നിത്തല


സ്പ്രിംഗ്ലര്‍ വിവര കൈമാറ്റ അഴിമതിയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടപാടില്‍ പ്രതിപക്ഷം ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ശരിവെച്ച് മുഖ്യമന്ത്രി കുറ്റസമ്മതം നടത്തി. 700 കോടി വരെ രൂപ വരെ വിലയുള്ള വിവരങ്ങളാണ് സര്‍ക്കാര്‍ സ്പ്രിംഗ്ലറിന് കൈമാറിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു

മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സ്പ്രിംഗ്ലര്‍ ഇടപാടിനെ ന്യായീകരിച്ചതോടെ യഥാര്‍ത്ഥ പ്രതി ആരെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അന്താരാഷ്ട്ര കരാറിന് വേണ്ട നിയമ നടപടികള്‍ പാലിച്ചില്ല. കമ്പനിയുടെ ഭൂതകാലം അന്വേഷിച്ചില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു.

ഇടപാടില്‍ സാമ്പത്തിക ബാധ്യതയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വിലയുള്ള വിവരമാണ് ഇവിടെ കൈമാറ്റം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് കമ്പനിയുമായി എത്ര വര്‍ഷത്തെ ബന്ധമുണ്ടെന്നും എത്ര യോഗം ചേര്‍ന്നതും രമേശ് ചെന്നിത്തല ചോദിച്ചു.

SHARE