കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ആശംസകളുമായി ഷയ്ഖ് ഹംദാന്‍


ദുബായ്: പെരുന്നാള്‍ ദിനത്തില്‍ കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആശംസകളുമായി ദുബായ് കിരീടാവകാശിയും യുഎഇ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷഇദ് അല്‍ മക്തൂം.

മഹാമാരിക്കെതിരെയുള്ള മുന്നണിപ്പോരാളികളായ ദുബായ് പൊലീസ്, ആംബുലന്‍സ് സര്‍വീസ്, സ്റ്റേറ്റ് സെക്യുരിറ്റി, സിവില്‍ ഡിഫന്‍സ് തുടങ്ങിയവ സന്ദര്‍ശിച്ച് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും നേരിട്ട് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഭരണാധികാരിയുടെ സന്ദര്‍ശനം ഇവരില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കി.

SHARE