കൊറോണയെ തടയുന്ന ചെറുതന്മാത്രകള്‍ കണ്ടെത്തി; മരുന്ന് കണ്ടെത്തുന്നതിലേക്കുള്ള നിര്‍ണായക വഴിത്തിരിവ്


വാഷിങ്ടന്‍: കോവിഡ് 19നു കാരണമാകുന്ന കൊറോണ വൈറസിനെ തടയാനുപകരിക്കുന്ന ചെറുതന്മാത്രകളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകസംഘമാണു കണ്ടുപിടിത്തത്തിനു പിന്നില്‍. ഗവേഷണഫലം എസിഎസ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്ന പ്രശസ്ത ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചു.

കൊറോണ വൈറസിന്റെ ഘടനയില്‍ ‘പിഎല്‍ പ്രോ’ (SARS-CoV-2 PLpro) എന്ന പ്രോട്ടീന്‍ വളരെ നിര്‍ണായകമായ സ്ഥാനം വഹിക്കുന്നുണ്ട്. വൈറസ് പെരുകുന്നതിലും ബാധിക്കുന്നവരുടെ പ്രതിരോധവ്യവസ്ഥയെ തളര്‍ത്തുന്നതിലും ഇതു സഹായിക്കുന്നു. ഈ പ്രോട്ടീനെ നിര്‍വീര്യമാക്കുന്ന രാസതന്മാത്രകളാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

‘നാഫ്തലീന്‍ ബേസ്ഡ് പിഎല്‍ പ്രോ ഇന്‍ഹിബിറ്റേഴ്‌സ്’ എന്നാണ് ഈ തന്മാത്രകളെ ശാസ്ത്രജ്ഞര്‍ നാമകരണം ചെയ്തിരിക്കുന്നത്. രൂക്ഷ ഫലങ്ങളോ വിഷാംശമോ ഇല്ലാത്തവയാണ് ഇവ. കൊറോണ വൈറസിനെതിരായ മരുന്ന് വികസിപ്പിക്കുന്നതില്‍ നിര്‍ണായകമായ വഴിത്തിരിവാണു കണ്ടെത്തലെന്നു ഗവേഷകസംഘത്തിനു നേതൃത്വം നല്‍കിയ ഡോ.സ്‌കോട് പേഗന്‍ പറഞ്ഞു.

SHARE