സഊദിയില്‍ കോവിഡ് ബാധിച്ച് ഏഴുപേര്‍ കൂടി മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഏഴുപേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 59 ആയി. രോഗം ബാധിച്ചവരുടെ ആകെ എണ്ണം 4462 ആയി. മക്കയിൽ  മൂന്നും മദീനയിൽ രണ്ടും ജിദ്ദയിലും ഹുഫൂഫിലും ഓരോരുത്തരുമാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ മദീനയിലെ മരണസംഖ്യ 22 ആയി. മക്കയിൽ 14ഉം ജിദ്ദയിൽ 10ഉം  ഹുഫൂഫിൽ മൂന്നുപേരുമാണ് ഇതുവരെ മരിച്ചത്. 
പുതിയതായി 429 പേരിൽ കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരിൽ 3642 പേർ ചികിത്സയിലാണ്. ഇവരില്‍ 65 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ  വിഭാഗത്തിലാണ്. 41 പേർ ഇന്ന് സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം ഇതോടെ 761 ആയി. റിയാദിലാണ് ഇന്ന് പുതുതായി ഏറ്റവും കൂടുതൽ രോഗികളെ കണ്ടെത്തിയത്. 198 പേർ. മക്കയിൽ 103, മദീനയിൽ 73, ജിദ്ദയിൽ 19, ദമ്മാമിൽ 10, യാംബുവിൽ ഏഴ്, ഖമീസ് മുശൈത്തിൽ അഞ്ച്, സാംതയിൽ നാല്, തബൂക്കിൽ മൂന്ന്,  ഖത്വീഫിൽ മൂന്ന്, ത്വാഇഫ്, സാബിയ എന്നിവിടങ്ങളിൽ രണ്ട് വീതം എന്നിങ്ങനെയാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

SHARE