സഊദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് 40 പേര്‍ മരിച്ചു


റിയാദ്: സഊദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്ന് 40 പേര്‍ മരിച്ചു. ഇതോടെ ആകെ മരണനിരക്ക് 972 ആയി. ജിദ്ദയിലാണ് കൂടുതലാളുകള്‍ മരിച്ചത്. 11പേര്‍. മക്ക (10), റിയാദ് (4), മദീന (5), ഹുഫൂഫ് (2), ഖത്വീഫ് (2), ദമ്മാം (1), ത്വാഇഫ് (1), ബുറൈദ (1), തബൂക്ക് (1), ബീഷ (1), സബ്യ (1) എന്നിവിടങ്ങളിലാണ് ബാക്കി മരണങ്ങള്‍ സംഭവിച്ചത്.

രാജ്യത്താകെ 4233 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 2172 പേര്‍ക്ക് രോഗം ഭേദമായി. ആകെ രോഗബാധിതരുടെ എണ്ണം 127541 ഉം രോഗമുക്തരുടെ എണ്ണം 84720 ഉം ആയി. 41849 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുന്നു. അതില്‍ 1855 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മരണനിരക്കില്‍ ജിദ്ദയാണ് മുന്നില്‍. 338 പേര്‍ ജിദ്ദയിലും 325 പേര്‍ മക്കയിലും ഇതുവരെ മരിച്ചു. റിയാദില്‍ മരണസംഖ്യ 104 ആയി.

രാജ്യത്തെ ചെറുതും വലുതുമായ 186 പട്ടണങ്ങളിലേക്ക് രോഗം പടര്‍ന്നു. പുതുതായി 19,377 സ്രവസാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ നടന്ന കോവിഡ് പരിശോധനകളുടെ എണ്ണം 1,106,398 ആയി.

SHARE