സഊദിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു


റിയാദ്: സഊദി അറേബ്യയില്‍ കോവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു. മലപ്പുറം നിലമ്പൂര്‍ സ്വദേശി നെല്ലിക്കോടന്‍ വാസുദേവന്‍ ദാമോദരനാണ് (52) ഞായറാഴ്ച വൈകീട്ട് ദമാമിലെ അല്‍മന ആശുപത്രിയില്‍ മരിച്ചത്. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

12 വര്‍ഷമായി പ്രവാസിയായിരുന്നു ഇദ്ദേഹം. രോഗം കലശലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍: ദാമോദരന്‍, അമ്മ: വിശാലാക്ഷി, ഭാര്യ: പ്രതിഭ, ഏക മകള്‍: ആര്യ.

ഇതോടെ സഊദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പത്തായി. സഊദിയില്‍ ഇതുവരെ 39,048 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 246 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 11,457 പേര്‍ രോഗവിമുക്തി നേടി.