നീല റേഷന്‍ കാര്‍ഡുകള്‍ക്കുള്ള സൗജന്യ കിറ്റ് വിതരണം നാളെ മുതല്‍; ക്രമീകരണങ്ങള്‍ ഇങ്ങനെ


തിരുവനന്തപുരം: കൊവിഡ് 19 രോഗവ്യാപനത്തിന്‍ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് (മുന്‍ഗണനേതര സബ്‌സിഡി വിഭാഗം) നാളെ മുതല്‍ വിതരണം ചെയ്യും.

റേഷന്‍ കാര്‍ഡ് നമ്പരുകളുടെ അവസാന അക്കം കണക്കാക്കി തിയതി ക്രമീകരിച്ചിട്ടുണ്ട്. എട്ടിന് കാര്‍ഡിന്റെ അവസാന അക്കം പൂജ്യത്തിനും, ഒന്‍പതിന് 1, 11ന് രണ്ട്, മൂന്ന്, 12ന് നാല്, അഞ്ച്, 13ന് ആറ്, ഏഴ്, 14ന് എട്ട്, ഒന്‍പത് എന്നിങ്ങനെയാണ് കിറ്റ് വിതരണം. മെയ് 15 മുതല്‍ മുന്‍ഗണന ഇതര (നോണ്‍ സബ്‌സിഡി) വിഭാഗത്തിന് (വെള്ളകാര്‍ഡുകള്‍ക്ക്) കിറ്റ് വിതരണം ചെയ്യും.