ഖത്തറില്‍ ഇന്ന് 929 പേര്‍ക്ക് കോവിഡ്; ആകെ 10,287


ഖത്തറില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. പുതുതായി 929 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 10,287 ആയി. പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വിവിധ മേഖലകളിലായി ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളിലാണ് പുതുതായി രോഗം കണ്ടെത്തിയത്.

അതെ സമയം രോഗം ഭേദമാകുന്നവരുടെ എണ്ണവും കുത്തനെ കൂടി. 83 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗവിമുക്തി നേടിയവര്‍ 1012 ആയി.

2584 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗ പരിശോധന നടത്തിയത്

രോഗം സ്ഥിരീകരിക്കപ്പട്ടവര്‍ക്കെല്ലാം ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

SHARE