ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. രാവിലെ പത്തുമണിക്കായിരുന്നു അഭിസംബോധന. രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്നുവരെ നീട്ടിയതായി അദ്ദേഹം പറഞ്ഞു. നിരവധി സംസ്ഥാനങ്ങള്‍ ഇതു സംബന്ധിച്ച് ആവശ്യമുന്നയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
കാവിഡിനെ നേരിടുന്നതില്‍ ഇന്ത്യയിലെ ജനത വളരെ കഠിനമായി പ്രയത്‌നിച്ചിട്ടുണ്ട്. ജനങ്ങളുടെ ആ ത്യാഗത്തിന് ഞാന്‍ നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് ഒരാള്‍ക്കു പോലും ബാധിക്കാത്ത സമയത്ത് ഇവിടെ യാത്രക്കാരെ സ്‌ക്രീനിങ് ടെസ്റ്റ് നടത്തിയിരുന്നു. നൂറു പോസിറ്റിവ് കേസുകള്‍ ആവുന്നതിനു മുന്നേ തന്നെ ഇവിടെ വിദേശത്തു നിന്ന് തിരിച്ചുവരുന്നവരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചിരുന്നു. 550 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ലോക്ക്ഡൗണും പ്രഖ്യാപിച്ചു-മോദി പറഞ്ഞു. കോവിഡ് ഇല്ലായ്മ ചെയ്യാന്‍ വേണ്ടി വേണ്ടി കഠിനമായി പ്രയത്‌നിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റും അദ്ദേഹം നന്ദി പറഞ്ഞു.
കോവിഡ് കാരണം രാജ്യത്തെ ജനത നേരിടുന്ന നിരവധി പ്രതിസന്ധികളെ കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി പേര്‍ ഭക്ഷണം ലഭിക്കാതെയും കുടുംബങ്ങളില്‍ പോവാന്‍ കഴിയാതെയും കഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനെ നേരിടുന്നതില്‍ രാജ്യം തെരഞ്ഞെടുത്ത വഴി ശരിയായിരുന്നു. ലോകരാജ്യങ്ങള്‍ ഇതിന്റെ പേരില്‍ നമ്മെ പുകഴ്ത്തുകയും ചെയ്തു. ലോക്ക്ഡൗണും സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശവും രാജ്യത്തിന് ഗുണം ചെയ്തു-പ്രധാനമന്ത്രി പറഞ്ഞു.