ഒമാനില്‍ ഇന്ന് 55 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; ആകെ മരണം 14

ഒമാനില്‍ ഇന്ന് 55 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ ഇന്ന് മരിച്ചു. 14 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. മലയാളിയടക്കം മസ്‌കത്ത് ഗവര്‍ണറേറ്റില്‍ മാത്രം 12 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2958 ആയി. പുതിയ രോഗികളില്‍ 28 പേര്‍ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കോവിഡ് ബാധിതര്‍ 2132 ആയി. 569 പേര്‍ ഇവിടെ രോഗമുക്തി നേടിയിട്ടുണ്ട്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ വിദേശികളാണ്. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 980 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 1985 പേരാണ് ചികിത്സയില്‍ തുടരുന്നത്.

SHARE