ലോകത്ത് കോവിഡ് പിടികൂടാത്ത രാജ്യങ്ങളുണ്ടോ? ഉണ്ടെങ്കില്‍ അവ ഏതാണ്? ഏതാണ്ട് എല്ലാവര്‍ക്കുമുണ്ടാകും ഈ സംശയം. എന്നാല്‍ കോവിഡ് ബാധിക്കാത്ത രാജ്യങ്ങള്‍ ഉണ്ട് എന്നാണ് ബി.ബി.സിയുടെ കണക്കുകള്‍ പറയുന്നത്.
ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ലോകത്താകമാനം 193 ഓളം രാജ്യങ്ങളെ ബാധിച്ചപ്പോള്‍ 18 ഓളം രാജ്യങ്ങളില്‍ വൈറസ് ബാധ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തെക്കന്‍ സുഡാനും വടക്കന്‍ കൊറിയയും ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ കോവിഡ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ദേശിയ അടിയന്തരാവസ്ഥ അടക്കമുള്ള ശക്തമായ മുന്‍കരുതലുകള്‍ രാജ്യങ്ങളെല്ലാം സ്വീകരിച്ചിട്ടുണ്ട്.
ഏതൊക്കെയാണ് ആ രാജ്യങ്ങള്‍? എന്തുകൊണ്ട് അവിടങ്ങളില്‍ വൈറസ് ഇല്ല? ഏതൊക്കെയാണ് കൊറോണ ഫ്രീ രാജ്യങ്ങള്‍ എന്ന് നോക്കാം. കോമോറോസ്, കിരിബാറ്റി, ലെസോത്തോ, മാര്‍ഷല്‍ ഐലന്റ്, മൈക്രോനേഷ്യ, റിപ്പബ്ലിക് ഓഫ് നൗറു, നോര്‍ത്ത് കൊറിയ, പാലാവു, സമോവ, സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പെ, സോളമന്‍ ഐലന്റ്, ദക്ഷിണ സുഡാന്‍, തജികിസ്ഥാന്‍, ടോങ്ക, ടെര്‍ക്‌മെനിസ്ഥാന്‍, തുവാലു, വനുവാതു, യെമെന്‍ എന്നീ രാജ്യങ്ങളിലാണ് ഇതുവരെ ഔദ്യോഗികമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യാത്തത്. നമ്മളില്‍ പലരും ഇതില്‍ പല രാജ്യങ്ങളെ കുറിച്ച് കേട്ടിട്ട് പോലുമുണ്ടാകില്ല.
അതേസമയം ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അറുപതിനായിരം കടന്നു, 60,115. സ്ഥിരീകരിച്ചിരിക്കുന്ന മൊത്തം കേസുകള്‍ 1,130,114 ആയി. എന്നാല്‍ 234,023 പേര്‍ക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട് എന്നത് ചെറിയ ആശ്വാസം നല്‍കുന്നതാണ്.