മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധിച്ചു


മുംബൈയില്‍ 21 മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചു. സംസ്ഥാനത്ത് രണ്ട് മേഖലകളില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കി. ഗുജറാത്തില്‍ 108 കേസുകള്‍ കൂടി സ്ഥിരീകരിച്ചു.

മുംബൈയിലെ 21 മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരില്‍ റിപ്പോട്ടര്‍മാര്‍, ക്യാമറമാന്‍മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ആഴ്ച 3 മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോവിഡ് കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഓറഞ്ച്, ഗ്രീന്‍ മേഖലകളിലാണ് ലോക്ക് ഡൗണ്‍ ഇളവനുവദിച്ചത്.

കാര്‍ഷിക- വ്യവസായ മേഖലകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ദേശീയ പാതയിലെ ട്രക്ക് റിപ്പയറിങ്ങ് ഗാരേജുകള്‍, ധാബകള്‍ എന്നിവയ്ക്കും അനുമതിയുണ്ട്. ജില്ലക്കകത്ത് നിയന്ത്രിത രീതിയില്‍ ഗതാഗതം നടക്കുന്നുണ്ട്. നാഗ്പൂരില്‍ ഇന്ന് 3 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുനെ, പിംമ്പ്രി ചിഞ്ച്വാഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ നിയന്ത്രണ മേഖലയാക്കി.

ധാരാവിയില്‍ 2500 ആരോഗ്യ പ്രവര്‍ത്തകര്‍ അടങ്ങുന്ന മിഷന്‍ ധാരാവി പ്രവര്‍ത്തനം തുടങ്ങി. മുംബൈയില്‍ ചൈനീസ് മാതൃകയില്‍ മൂന്നുനില ആശുപത്രി കെട്ടിടം പണിയാനുള്ള നടപടികള്‍ തുടങ്ങി. 90 ദിവസങ്ങള്‍ കൊണ്ടു പൂര്‍ത്തിയാക്കാനാണ് പദ്ധതി.

SHARE