കോവിഡ് വന്‍തോതില്‍ പിടിമുറുക്കി മഹാനഗരങ്ങള്‍; മുംബൈയും അഹമ്മദാബാദും ഏറ്റവും വലിയ ഹോട്‌സ്‌പോട്ടുകള്‍


മഹാരാഷ്ട്രയിലും ഗുജറാത്തിലും കോവിഡ് ബാധ വന്‍തോതില്‍ പിടിമുറുക്കുന്നു. മുംബൈയും അഹമ്മദാബാദുമാണ് രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ഹോട്ട് സ്‌പോട്ടുകള്‍. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായ ആറാംദിവസമാണ് ആയിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടെ 36 മരണം. ഇന്നലെ മാത്രം 1230 പേര്‍ക്ക് കോവിഡ്. ഇതില്‍ 791 കേസുകളും മുംബൈയിലാണ്.

സംസ്ഥാനത്തിതുവരെ 23,401 കേസുകളും 868 മരണവും. ധാരാവിയില്‍ രോഗികള്‍ 916. നിലവിലെ നിരക്കില്‍ രോഗവ്യാപനം തുടര്‍ന്നാല്‍ വരുന്ന ആഴ്ചയോടെ രോഗികളുടെ എണ്ണം മുപ്പതിനായിരം കടക്കും. ഗുജറാത്തില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 347 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 20 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 19 മരണവും അഹമ്മദാബാദിലാണ്. നഗരത്തില്‍ രോഗികളുടെ എണ്ണം ആറായിരം കടന്നു. ഗുജറാത്തില്‍ ആകെയുള്ള 513ല്‍ 400 മരണവും അഹമ്മദാബാദില്‍തന്നെ. കടുത്തനിയന്ത്രണങ്ങളിലാണ് നഗരമെങ്കിലും രോഗവ്യാപനത്തിന് കുറവില്ല. പതിനൊന്ന് ദിവസം കൊണ്ടാണ് അഹമ്മദാബാദില്‍ കോവിഡ് കേസുകള്‍ മൂവായിരത്തില്‍നിന്ന് ആറായിരത്തിലേക്ക് എത്തിയത്.