മുക്കത്ത് ചികിത്സക്കെത്തിയ ഗര്‍ഭിണിക്ക് കോവിഡ്; ഗര്‍ഭസ്ഥ ശിശു മരിച്ചു


മുക്കം: അഗസ്ത്യന്‍ മുഴി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ 34 കാരിയായ ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഏഴ് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് മുക്കം മാങ്ങാപ്പൊയില്‍ സ്വദേശിനി ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ഇവിടെ നിന്നും നടത്തിയ കോവിഡ് പരിശോധനയില്‍ റിസല്‍ട്ട് പോസിറ്റീവ് ആവുകയായിരുന്നു. ഇന്ന് രാവിലെയോടെ ഗര്‍ഭസ്ഥ ശിശു മരിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വീട്ടില്‍ വിശ്രമത്തിലായിരുന്ന ഇവര്‍ രണ്ടാഴ്ച മുമ്ബ് മാത്രമാണ് ചികിത്സാ ആവശ്യാര്‍ഥം പുറത്തേക്കിറങ്ങിയത്. അല്ലതെ പുറത്തിറങ്ങാറുമില്ല. എന്നാല്‍ എവിടെ നിന്നാണ് രോഗം പിടിപെട്ടത് എന്നത് വ്യക്താമാവാത്തതിനാല്‍ വീട്ടുകാരോട് മുഴുവനായും അടുത്ത വിട്ടുകാരോടും നിരീക്ഷണത്തില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലഞ്ചരക്ക് കച്ചവടക്കാരനാണ് ഭര്‍ത്താവ്. ഇവര്‍ മാത്രമാണ് വീട്ടില്‍ നിന്ന് പുറത്ത് പോവുന്നത്.

SHARE