ന്യൂഡല്‍ഹി: കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്റെ ഓഫീസും മന്ത്രാലയത്തിനു കീഴിലെ കൃഷി ഭവനിലെ ഓഫീസും അടച്ചുപൂട്ടി. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഓഫീസും അനുബന്ധ സ്ഥാപനങ്ങളും അടച്ചത്.
മൃസസംരക്ഷണ ക്ഷീര കര്‍ഷക വകുപ്പിലെ ഉദ്യോഗസ്ഥനാണ് കോവിഡ്19 ബാധിച്ചതായി കണ്ടെത്തിയത്. ഇതോടെ രാംവിലാസ് പാസ്വാന്റെ ഓഫീസും കൃഷി ഭവനിലെ ഭക്ഷ്യ പൊതുവിതരണ ഓഫീസും അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു.
ജോലിക്കാരന് കോവിഡ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 28ന് നിതി ആയോഗിന്റെ കെട്ടിടവും പൂട്ടി മുദ്രവച്ചിരുന്നു.