മലേഷ്യയില്‍ നിന്നു കേരളത്തിലേക്കുള്ള മൂന്നാമത്തെ ഫ്‌ലൈറ്റ് ഇന്ന്

നൗഷാദ് വൈലത്തൂര്‍

കോലാലംപൂര്‍ : മലേഷ്യയില്‍ നിന്നു കേരളത്തിലേക്കുള്ള വന്ദേഭാരത് മിഷന്റെ മൂന്നാമത്തെ ഫ്‌ലൈറ്റ് ഇന്ന് വൈകുന്നേരം മലേഷ്യന്‍ സമയം അഞ്ചു മണിക്ക് IX 1487 എയര്‍ഇന്ത്യ വിമാനം യാത്രതിരിച്ചു കൊച്ചിയില്‍ വൈകുന്നേരം 6:30ന് എത്തും. സ്ത്രീകളുല്‍പ്പെടെ 175 യാത്രക്കാരാണുള്ളത്.

യാത്രക്കാരില്‍ സന്ദര്‍ശന വിസയില്‍ വന്നു കാലാവധി കഴിഞ്ഞവരും ജോലി നഷ്ടമായവരും മറ്റു അടിയന്തര ആവശ്യങ്ങള്‍ക്ക് നാട്ടില്‍ പോകുന്നവരുമാണ്. മലേഷ്യയില്‍ വിസാ കാലാവധിയുള്ള നാട്ടില്‍ പോകുന്ന ജോലിക്കാരെ ഇപ്പോള്‍ എംസിഒ ഓഗസ്റ്റ് 31 വരെ തല്ക്കാലികമായി നിര്‍ത്തലാക്കിയ ലോക് ഡൗണ്‍ സമയപരിധിവരെ മലേഷ്യയിലേക്ക് വരാന്‍ അനുവദിക്കുന്നതല്ലെന്ന് മലേഷ്യന്‍ എമിഗ്രേഷന്‍ വിഭാഗം പറയുന്നുണ്ട്.

യാത്രക്കാരെ എയര്‍പോര്‍ട്ടില്‍ എത്തിക്കാനും നിയമസഹായത്തിനും ഭക്ഷണവിഭവങ്ങളോടൊപ്പം മെഡിക്കല്‍ കിറ്റ് നല്‍കാനും കെ.എം.സി.സിയുടെ മലേഷ്യയിലെ മുഴുവന്‍ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹെല്‍പ് ലൈന്‍ കമ്മിറ്റി സജീവമായിരുന്നു.