ലണ്ടന്‍: കൊവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം കൂടുന്നു. ലണ്ടനില്‍ വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കുറുമശേരി സ്വദേശിയായ സെബി ദേവസിയാണ് മരിച്ചത്. കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
ദുബായില്‍ ഇന്നലെ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഒറ്റപ്പാലം സ്വദേശി അബ്ദുല്‍ ഖാദര്‍ (47), തുമ്പമണ്‍ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്. ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഒന്‍പതായി.