കോവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ മരിച്ചു


കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ മരിച്ചു. സൗദിയില്‍ തൃശൂര്‍ സ്വദേശിയും, ദുബായില്‍ തിരുവന്തപുരം സ്വദേശിയുമാണ് മരിച്ചത്. തൃശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശി പട്ടിയാമ്പുള്ളി ബാലന്‍ ഭാസിയാണ് (60) ദമാമില്‍ കൊവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞ 29 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം ദമാം സ്വിറ്റ്സ് ബേക്കറിയില്‍ സൂപ്പര്‍വൈസറായി ജോലിചെയ്തു വരികയായിരുന്നു.

കഴിഞ്ഞ മൂന്നു ദിവസമായി ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗതില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്. ഭാര്യ ഷീജ, മക്കള്‍ ജിബിന്‍, ദില്‍ന.

തിരുവനന്തപുരം വക്കം സ്വദേശി സുശീലനാണ് (60) ദുബായില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.