കോവിഡ്19 ഒമാനില്‍ ചികിത്സയിലായിരുന്ന മലയാളി ഡോക്ടര്‍ മരിച്ചു


മസ്‌കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രന്‍ നായരാണ് മരിച്ചത്. 76 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് റോയല്‍ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് 4.50ഓടെയായിരുന്നു മരണം. മൂന്നാഴ്ച മുമ്പാണ് ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 40 വര്‍ഷത്തിലേറെയായി ഒമാനിലായിരുന്നു. റൂവി നഗരത്തിലെ ഹാനി ക്ലിനിക്കിന്റെ ഉടമയാണ്. ഇതോടെ കോവിഡ് 19നെ തുടര്‍ന്ന് ഒമാനില്‍ മരിക്കുന്ന ആറാമത്തെ ആളാണ് രാജേന്ദ്രന്‍ നായരുടേത്.

SHARE