രോഗമുക്തി നേടിയതിനു പിന്നാലെ മലപ്പുറത്ത് വീണ്ടും പുതിയ കേസ്

മലപ്പുറം: കേരളത്തില്‍ ഇന്ന് 13 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് ആറും ഇടുക്കിയില്‍ നാലും മലപ്പുറത്തും പാലക്കാടും കണ്ണൂരും ഓരോന്നു വീതവും റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം മലപ്പുറത്ത് ഇന്ന് അവസാനത്തെ രോഗിയും കോവിഡ് രോഗമുക്തി നേടിയിരുന്നു. അഞ്ചു പേരാണ് ഇന്ന് രാവിലെ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. എന്നാല്‍ ഒരാള്‍ക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയാണ് രോഗമുക്തി നേടിയത്.

SHARE