സൂപ്പര്‍വൈസര്‍ക്ക് കോവിഡ്; മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു


മലപ്പുറം: വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അടക്കം ആറ് പേരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു.

അതിനിടെ മലപ്പുറത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 300 ഓളം പേര്‍ ക്വാറന്റീനില്‍ പോയി. ചടങ്ങില്‍ പങ്കെടുത്ത കാവനൂര്‍ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം മലപ്പുറം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് 1223 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

SHARE